നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഇന്ന് : സുരേഷ് ഗോപി മന്ത്രിയാകും 

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. തൃശൂർ എം പി സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയോ, സ്വതന്ത്ര ചുമതല ഉള്ള സഹ മന്ത്രിയോ ആകും. രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിൽ ഉണ്ടാവുമെന്ന് സൂചനയുണ്ട്.

Advertisements

മഹാരാഷ്ട്രയില്‍ നിന്ന് നീതിൻ ഗഡ്കരി മൂന്നാം മോദി മന്ത്രിസഭയില്‍ ഇടം നേടും. എൻ സി പി നേതാവ് പ്രഫുല്‍ പട്ടേലും മോദി മന്ത്രിസഭയില്‍ ഇടം നേടും. ആർ എല്‍ ഡി നേതാവ് ജയന്ത് ചൗധരിയും മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകും. ഒഡീഷയില്‍ നിന്ന് ലോക്സഭയിലെത്തിയ ബിജെപി ദേശീയ വക്താവ് സംബിത് പത്ര ,ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മെഹ്താബ് , ഒഡഷെയിലെ വനിതാ നേതാവ് അപരാജിത സാരംഗി , കർണ്ണാടകയില്‍ നിന്ന് പ്രല്‍ഹാദ് ജോഷി , തേജസ്വി സൂര്യ , സി.എൻ. മഞ്ജുനാഥ് , ആന്ധ്രാ പ്രദേശില്‍ നിന്ന് ഡി. പുരന്ദരേശ്വരി , നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യും മൂന്നാം മോദി മന്ത്രിസഭയില്‍ ഇടം നേടും. നിലവിലെ ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യ , ബിജെപി വക്താവ് അനില്‍ ബലൂണി , ശാന്തനു ഠാക്കൂർ , പശ്ചിമ ബംഗാളില്‍ നിന്ന് സൗമേന്ദു അധികാരി , അഭിജിത് ഗംഗോപാധ്യായ് എന്നിവർ മന്ത്രിസഭയില്‍ ഇടം നേടും. അതേസമയം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും.

Hot Topics

Related Articles