കോട്ടയം നഗരത്തിലെ കൊലപാതകം; പോസ്റ്റ്മോർട്ടത്തിൽ പിഴവില്ലന്ന് മെഡിക്കൽ കോളജ് അധികൃതർ : സ്റ്റിച്ച് വിട്ടത് ശരീരത്തിന്റെ സമ്മർദത്തെ തുടർന്നാകാമെന്ന് വിശദീകരണം : ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നതായും ഡോക്ടർമാർ

കോട്ടയം: നഗരമധ്യത്തിൽ ഗുണ്ടയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കീഴുക്കുന്ന് സ്വദേശി ഷാൻ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ് ഉണ്ടായിട്ടില്ലെന്ന് വിശദീകരണവുമായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. മൃതദേഹം ബന്ധുക്കളെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നതാണ്. മൃതദേഹത്തിന്റെ പോസ്റ്റ് മോർട്ടത്തിന് ശേഷം സ്റ്റിച്ച് ചെയ്തിരുന്നതാണ്. എന്നാൽ, സാമാന്യത്തിലധികം വണ്ണവും മസിലും ഉണ്ടായിരുന്ന ഷാന്റെ ശരീരം ഉരഞ്ഞപ്പോൾ സ്റ്റിച്ച് പൊട്ടിയതാകാമെന്നാണ് നൽകുന്ന വിശദീകരണം.

Advertisements

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകിയത് പിൻഭാഗം കുത്തിക്കെട്ടാതെയാണ് എന്നാണ് പരാതി ഉയർന്നിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം എത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച മന്ദിരം ആശുപത്രി അധികൃതരാണ് മൃതദേഹം കുത്തിക്കെട്ടിയിരുന്നില്ലെന്നു കണ്ടെത്തിയത്. ഇതു സംബന്ധിച്ചു മന്ദിരം ആശുപത്രി അധികൃതർ കൊല്ലാട് എയ്ഞ്ചൽ ആംബുൻസ് സർവീസിന്റെ ഡ്രൈവറെ വിവരം അറിയിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച പുലർച്ചെയാണ് ഷാൻ ബാബുവിനെ ഗുണ്ടാ സംഘത്തലവൻ കെ.ഡി ജോമോൻ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയി അടിച്ചു കൊലപ്പെടുത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹവുമായി ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ നിന്നു പൊലീസാണ് മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്.

ഷാന് ക്രൂരമായ മർദ്ദനമാണ് ഏറ്റിരുന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ മർദനമേക്കാത്ത ഒരു സ്ഥലം പോലും ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ പല ഭാഗത്തും ചതഞ്ഞ് രക്തം കട്ടപ്പിടിച്ച് കിടക്കുകയായിരുന്നു.

Hot Topics

Related Articles