മുംബൈ : എൻ ഡി എ സഖ്യകക്ഷിയായ എൻസിപി അജിത് പവാർ സഖ്യത്തിന് നിരാശ. കാബിനറ്റ് പദവി ലഭിക്കില്ലെന്നു ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നു എൻസിപി അജിത് പവാർ വിഭാഗം പ്രഖ്യാപിച്ചു സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനമാണ് എൻസിപിക്ക് വാഗ്ദാനം ചെയ്തത്. ഇതു പാർട്ടി നിരസിച്ചു. മന്ത്രിസഭയില്‍ ഇപ്പോള്‍ ചേരണ്ടതില്ലെന്നാണ് നിലപാട്. മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചത്. എന്നാല്‍ പ്രഫുല്‍ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയ്യാറായില്ല. പാർട്ടിയുടെ ഏക എംപിയായ സുനില്‍ തത്കരെയെയും കാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല.