കുമരകം. “കൂട്ടുകാർ” സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുമരകം യുവജന ക്ഷേമ കേന്ദ്രത്തിൽ വച്ച് +2 , എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് ദാനവും, സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും , ലഹരി വിരുദ്ധമോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു . ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച എൽസ മരിയ ജോസ് , ജ്യോത്സന അജയഘോഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൂട്ടുകാർ സ്വയം സഹായ സംഘം പ്രസിഡന്റ് സാബു എൻ പി നക്കരത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബിച്ചൻ ജോസ് സ്വാഗതവും ജേക്കബ് തോമസ് ആശംസയും സന്തോഷ് ചാർത്ത ശ്ശേരി നന്ദിയും പറഞ്ഞു,