കോട്ടയം: കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇടയിൽ വ്യാപകമാകുന്ന രാസലഹരിക്കെതിരെ അതിശക്തമായ ബോധവത്ക്കരണം അനിവര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. കുഴിമറ്റം വൈ എം സി എ യുടെ 2024 – 25 വർഷത്തെ പ്രവർത്തനോദ്ഘാടനവും 10,+2 വിജയികൾക്കുളള ആദരവും പഠനോപകരണ വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണർവ്വ് എന്ന പേരിൽ രാസലഹരിക്കെതിരെ വൈ എം സി എ നടത്തുന്ന പ്രചരണപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വൈ എം സി എ പ്രസിഡൻ്റ് രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. കുഴിമറ്റം പള്ളി വികാരി ഫാ കുര്യൻ തോമസ് കോർഎപ്പിസ്കോപ്പാ , ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് , ഗ്രാമ പഞ്ചായത്ത് അംഗം എബിസൺ കെ ഏബ്രഹാം , സബ് റീജിയൺ ചെയർമാൻ ജോബി ജെയ്ക്ക് ജോർജ് , കുഴിമറ്റം പള്ളി ട്രസ്റ്റി ബാബു , പി ഏബ്രഹാം, സെക്രട്ടറി റോയി പി ജോസഫ്, വൈ എം സി എ സെക്രട്ടറി അരുൺ മർക്കോസ് , ട്രഷറർ കുരുവിള വർഗീസ് , ജോബി പി ചെറിയാൻ, പിലിക്കുട്ടി ബാബു , ആശ സൂസൻ തോമസ്, ജോർജ് കോശി , റോഷിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.