അതിവേഗം ഓടികൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതമായ മാനസിക സമ്മർദ്ദം. ജോലിയും വീട്ടിലെ കാര്യങ്ങളും തുടങ്ങി നിരവധി കാരണങ്ങൾ മാനസിക സമ്മർദ്ദം ഉയർത്താം. അമിതമായ സമ്മർദ്ദം മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കും. സ്ട്രെസ് കൂടാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യാം എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ആയുർവേദ പ്രകരാം ചില ഇലകൾ സ്ട്രെസ് കൂടുന്നത് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.
തുളസി
എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്നതാണ് തുളസി. ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് തുളസി. ശരീരത്തെ മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷിക്കാൻ തുളസി വളരെ നല്ലതാണ്. കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ മാനസിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാൻ തുളസി നല്ലതാണ്.സമ്മർദ്ദം മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. തുളസി ഗുളികകൾ കൂടാതെ, തുളസി ചമോമൈലും ചായ ഏറെ നല്ലതാണ്. ഇത് സ്വാഭാവിക സ്ട്രെസ് ബസ്റ്ററായും പ്രവർത്തിക്കുന്നു.
ബ്രഹ്മി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ബ്രഹ്മി. ഓർമ്മകുറവ് മാറ്റാൻ കുട്ടികളും മുതിർന്നവരുമൊക്കെ ബ്രഹ്മി ഉപയോഗിക്കാറുണ്ട്. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ നല്ലതാണ്. അമിതമായ ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനും ബ്രഹ്മി സഹായിക്കാറുണ്ട്. സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ കാര്യക്ഷമമായി, മാനസിക മൂർച്ചയും വൈകാരിക സന്തുലിതാവസ്ഥയും നിലനിർത്താൻ ബ്രഹ്മി ഏറെ സഹായിക്കാറുണ്ട്.
ജടാമഞ്ചി
ഹിമാലയത്തിൽ കണ്ടുവരുന്നൊരു സസ്യമാണ് ജടാമഞ്ചി. മുടിയ്ക്കും അതുപോലെ ചർമ്മത്തിനും ഏറെ നല്ലതാണ് ഈ സസ്യം. മനസിനെ ശാന്തമാക്കുന്നതിനും ഈ സസ്യം ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമാണിത്. മനസിന് വിശ്രമം പ്രോത്സാഹിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. ഈ ഔഷധസസ്യത്തിൻ്റെ പിരിമുറുക്കം ഒഴിവാക്കുന്ന ഗുണങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള എളുപ്പവഴി നൽകുന്നു. സ്ഥിരമായ ഉപയോഗം ശാന്തത കൈവരിക്കാനും മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. മാത്രമല്ല ഉറക്കം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
മഞ്ഞൾ
എല്ലാ വീടുകളിലെയും അടുക്കളയിൽ മഞ്ഞൾ കാണപ്പെടാറുണ്ട്. ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ മഞ്ഞൾ വളരെ നല്ലതാണ്. നല്ല ആരോഗ്യത്തിന് മഞ്ഞൾ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിന് ആരോഗ്യകരമായ ബാലൻസ് നൽകാനും അതുപോലെ മൊത്തത്തിലുള്ള ക്ഷേമത്തിനും ഇത് ഏറെ സഹായിക്കും.