ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ റെയിൽവേ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് വിദ്യാർഥികളെയും യാത്രക്കൊരെയും ബുദ്ധിമുട്ടിലാക്കുന്നു. ഈ ജംങ്ഷനിൽ രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാരും നൂറുകണക്കിന് സ്കൂൾ കുട്ടികളും ദിവസേന ഇവിടെ നിന്നാണ് ബസ് കയറുന്നത്.വെയിലത്തും മഴയത്തും യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
റെയിൽവേ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം എത്രയും വേഗം നിർമ്മിക്കണമെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടമ്പേരൂർ ആവശ്യപ്പെട്ടു.
Advertisements