പാലാ പൈകയിൽ നിയന്ത്രണം നഷ്ടമായ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; കാർ റോഡരികിലെ ഓടയിൽ വീണു

പൊൻകുന്നം: പാലാ പൈകയിൽ നിയന്ത്രണം നഷ്ടമായ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയിൻ റോഡിൽ നിന്ന് ഭരണങ്ങാനം റോഡിലേയ്ക്കു തിരിയുന്നതിനിടെ ഈരാറ്റുപേട്ട ഭാഗത്തു നിന്നും എത്തിയ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ ഓടയിൽ ചാടിയാണ് നിന്നത്. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റില്ല.

Advertisements

Hot Topics

Related Articles