കോട്ടയം : കഴിഞ്ഞ 10 മാസക്കാലമായി തടഞ്ഞുവയ്ക്കപ്പെട്ടിരുന്ന ലൈബ്രറി ജീവനക്കാരുടെ ശമ്പളം ആണ് ഇന്നത്തെ കൗൺസിൽ നടപടികളിലൂടെ കൊടുക്കുവാൻ തീരുമാനമായത്.വളരെയധികം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടിരുന്ന ജീവനക്കാരിൽ ഒരാൾ കഴിഞ്ഞദിവസം അസുഖബാധിതനായി മരണപ്പെടുകയും ചെയ്തിരുന്നു. അസുഖബാധിതനായ ജീവനക്കാരന് ചികിത്സാ ചെലവുകൾ നിർവ്വഹിക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാതെ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഇന്ന് കൂടിയ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ ജിബി ജോൺ, P. D സുരേഷ്, അജിത് പൂഴിത്തറ, NN വിനോദ്, റീബ വർക്കി എന്നിവർ അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവന്ന വിഷയത്തിൽ മേൽ കൗൺസിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് ഇന്ന് ശമ്പള വിതരണത്തിനുള്ള കൗൺസിൽ തീരുമാനം ഉണ്ടായിരിക്കുന്നത്.