കോട്ടയം: ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്ന സംഭവത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെന്ന പരാതിയുമായി വീട്ടുടമകൾ രംഗത്ത്. കഴിഞ്ഞ ജനുവരി 19 നാണ് ഏറ്റുമാനൂർ നമ്പ്യാകുളം കുറുമുള്ളൂർ എം.ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മല്ലികാസദനത്തിൽ വാടകയ്ക്കു താമസിക്കുന്ന ശ്യാമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്.
വീടിന്റെ പിൻവാതിലുകൾ കുത്തിപ്പൊളിച്ച്, ജനലുകൾ വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിപ്പിച്ചത് എന്നാണ് കരുതുന്നത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20000 രൂപ മോഷ്ടാവ് കവർന്നു. ഇതേ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും കവർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരലടയാളം അടക്കം ശേഖരിച്ച ശേഷം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രതികളെ കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇത് അന്വേഷണം ഊർജിതമല്ലാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നും വീട്ടുകാർ ആരോപിക്കുന്നു.