ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലേ ഗുരുവരം ജ്വല്ലറിയിൽ നിന്നും ഓരോ പവന്റെ 2 മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടു. ഇന്ന് പകൽ 4. 15 മണിക്കാണ് സംഭവം നടന്നത്. മാല ആവശ്യപ്പെട്ട് വന്ന മാസ്ക് ധരിച്ച ഒരു യുവാവാണ്, അപ്പോൾ കടയിൽ ഉണ്ടായിരുന്ന ഏക ജീവനക്കാരൻ അഗസ്റ്റിനെ കബളിപ്പിച്ചു, കാവാലം ബസാർ വഴി ഓടി രക്ഷപെട്ടത്. മാല സെലക്ട് ചെയ്യുന്ന ഭാവത്തിൽ, 2 മാലകൾ കൈയിൽ വെച്ചു നോക്കി കൊണ്ടിരുന്ന കള്ളൻ, അലമാരയിലെ ഇതര മാല സെലക്ട് ചെയ്യുന്ന ഭാവത്തിൽ മാല നോക്കുന്നതിനിടയിൽ, ഡോർ തുറന്നു പുറത്തേക്കു ഓടുകയാണുണ്ടായതെന്ന് കടയിലെ ജീവനക്കാരൻ അഗസ്റ്റിൻ പറഞ്ഞു. അഗസ്റ്റിൻ കാവാലം ബസാർ വരെ പിന്നാലെ ഓടിയെങ്കിയും, കള്ളനെ പിടികൂടാൻ ആയില്ല. ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിലർ കെ.ആർ. പ്രകാശിന്റെ മരുമകൻ ആർ. രാജേഷിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം ആണിത്.