കോട്ടയം : ബസേലിയസ് കോളജും, കേരളത്തിലെ പ്രധാന ഫുട്ബോൾ ക്ലബ്ബായ അൽ എതിഹാദും കൈകോർക്കുന്നു. പ്രതിഭാധനരായ താരങ്ങളെ വാർത്തെടുക്കുന്നതിനായി ബസേലിയസ് കോളജിൽ ‘ ഫുട്ബോൾ അക്കാദമി’ വരുന്നു. ഭാവിയിൽ സർവ്വകലാശാല- സംസ്ഥാന- ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള മികച്ച ടീമിനെ വാർത്തെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് കോളജ് മുന്നോട്ട് വയ്ക്കുന്നത്.
ഒപ്പം ഫുട്ബോളിനെ ഒരുവിനോദോപാധിയെന്ന നിലയിൽ കാണുന്ന പുതുതലമുറയ്ക്ക് അവശ്യം വേണ്ട പരിശീലനം നൽകുകയെന്നതും ഇതിന്റെ ഭാഗമാണ്. കേരള ഫുട്ബോളിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ചരിത്രത്തിൽ പതിറ്റാണ്ടുകളായി ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത ബസേലിയസ് കോളജിന്റെ ഒരു നൂതന പദ്ധതിയാണ് ബസേലിയസ് ഫുട്ബോൾ അക്കാദമി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസേലിയസ് കോളജ് അൽ എത്തിഹാദ് ഫുട്ബോൾ ക്ലബ്ബുമായിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഈ സംരംഭം, സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സ് സമയം കഴിഞ്ഞു ഫുട്ബാൾ പരിശീലനത്തിൽ ഏർപ്പെടാൻ കഴിയുന്ന വിധത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഉന്നതനിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിദഗ്ധരായ ഒരു പറ്റം പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. കൃത്യമായ ഇടവേളകളിൽ ഓരോ താരത്തിന്റെയും പുരോഗതിവിലയിരുത്തുന്നതിനുള്ള സംവിധാനവും ഉണ്ട്. മത്സരപരിചയത്തിനായി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും സൺഡേ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ മികവ് പുലർത്തുന്ന ടീമിനും കളിക്കാർക്കും പ്രത്യേക ഉണ്ടായിരിക്കും. പ്രോത്സാഹനസമ്മാനങ്ങളും സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ബാച്ചുകളിലായി അൽ എതിഹാദ് ഫുട്ബോൾ ക്ലബിന്റെ വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ ബസേലിയസ് കോളജ് ഗ്രൗണ്ടിൽ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയായിരിക്കും പരിശീലനം.
കോളജിലെ വിദ്യാർത്ഥികൾക്ക് പാർടൈം ജോലിയ്ക്കും കായിക മേഖലയ്ക്കും കൂടുതൽ സമയം കണ്ടെത്തുന്നതിനും മറ്റുമായി കോളജിലെ പഠനസമയം ഈ അധ്യയനവർഷം മുതൽ രാവിലെ 8.30 മുതൽ 1.45വരെയാക്കി പുനർക്രമീകരിച്ചിട്ടുണ്ട്. ഫുട്ബോൾ അക്കാദമിയിൽ ചേരുന്ന വിദ്യാർത്ഥികളിൽ താമസസൗകര്യം ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്. കോളേജ് പ്രിൻസിപ്പൽ ഡോ ബിജുതോമസ് ചെയർമാനും അൽ എതിഹാദ് ഡയറക്ടർ കമറുദീൻ അറക്കൽ വൈസ് ചെയർമാനും എഐഎഫ് എഫിന്റെ ഫുട്ബാൾ കമ്മിറ്റി മെമ്പർ അച്ചു എസ്, കൺവീനറുമായ ഗവണിങ് ബോർഡിൽ 11 അംഗങ്ങൾ ഉണ്ട്. ബസേലിയസ് ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം ജൂലൈ 1നു നടക്കും.
ഫുട്ബോൾ അക്കാദമിയിൽ ചേരാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
: 90745 70761, 9846244010