അദ്ദേഹത്തിന്റെ വിജയം ബി ജെ പി എന്ന പാർട്ടിയുടെ വിജയമല്ല. അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്; തൻറെ പേരിൽ പ്രചരിക്കുന്ന കുറിപ്പിനെ തള്ളിപ്പറഞ്ഞ് ബൈജു : അത് എന്റേതല്ല 

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച്‌ നടൻ ബൈജു സന്തോഷ് എഴുതിയതാണെന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയില്‍ ഒരു കുറിപ്പ് വൈറല്‍ ആയിരുന്നു.എന്നാല്‍ ബൈജു അങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടില്ല. ഇങ്ങനൊരു കുറിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് ബൈജു പറയുന്നത്. ആ കുറിപ്പ് താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുതെന്നും താൻ സ്വപ്നം കാണാറില്ലെന്നും ബൈജു പറഞ്ഞു. മനോരമ ഓണ്‍ലൈൻ. കോമിനോടായിരുന്നു പ്രതികരണം. ഞാൻ എഴുതിയതെന്ന പേരില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെ പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ധാരാളം ആളുകള്‍ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവും ഇല്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയില്‍ ഉണ്ടായതാണ്.

Advertisements

അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. ആ പോസ്റ്റ് കണ്ടാല്‍ സ്വപ്നം കാണുന്നത് പോലെ ആണ് എഴുതിയിരിക്കുന്നത്, ”അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം” എന്നൊക്കെ ആരോ ഫാന്റസി ലോകത്ത് ഇരുന്ന് എഴുതിയത് പോലെ ഉണ്ട്, അദ്ദേഹം പറഞ്ഞു. താൻ എന്തിനാണ് അങ്ങനൊയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിജയം ബി ജെ പി പി എന്ന പാർട്ടിയുടെ വിജയമല്ല. അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അല്ലെങ്കില്‍ ബി ജെ പിയുടെ സ്ഥാനാർത്ഥികള്‍ എല്ലാ വിജയിക്കേണ്ടേ. അത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടുന്ന വിജയമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹം വിജയിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും മാത്രമല്ല ഇനി ആ മണ്ഡലത്തില്‍ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യു ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നാടനം നടത്തുന്നത് പോലെയുള്ള ആ കുറിപ്പ് താൻ എഴുതിയാതായി ആരും പ്രചരിപ്പിക്കുരുത്, താൻ സ്വപ്നം കാണാറില്ലെന്നും ബൈജു പറഞ്ഞു.

” എനിക്കൊരു ചെറിയാ ആഗ്രഹമുണ്ട്. ആ കൊടി വെച്ച കാറില്‍ പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം…’അമ്മ’യുടെ ഓഫീസിലേക്ക് അയാള്‍ നടന്ന് കയറുന്ന നിമിഷം. അവിടെ ഉള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം. മൂന്നോ നാലോ ഉള്ളൂവെങ്കിലും കെട്ടകാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും ഒന്നുകാണണം, എന്നിങ്ങനെയാണ് ബൈജുവിന്റേതാണെന്ന പേരില്‍ പ്രചരിച്ച കുറിപ്പ് തുടങ്ങുന്നത്.

ബൈജു സന്തോഷ് എഴുതിയതെന്ന് പേരിൽ പ്രചരിക്കുന്ന കുറിപ്പ് : ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെഎനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. ആ കൊടി വെച്ചകാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം. അമ്മയുടേ ഓഫീസിലേക്ക് അയാള്‍ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം. മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശിലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടേ തിരശ്ശീലയില്‍ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങള്‍ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം.പത്ത്മുപ്പത് വർഷമായി സിനിമ മേഖലയില്‍ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളില്‍ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ, തമ്ബുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതല്‍ അഭിനയങ്ങള്‍ സിനിമസ്കോപ്പില്‍ 8k യില്‍ തന്നേ കാണണം. കേരളത്തിലേ കവല ചട്ടമ്ബി രാഷ്ട്രിയ പിൻബലം കൊണ്ട് ആർത്തട്ടഹസിച്ചവൻമാരേയും, അടിമ കണ്ണുകളേയും വെല്ലുവിളിച്ചിറങ്ങിയ കൂട്ടം തെറ്റിയ കുഞ്ഞാട് ദില്ലിയിലേ ഡോണിൻ്റേ കൈപിടിച്ച്‌ തിരികേ വരുമ്ബോള്‍. ചോദിക്കാനൊരു ചോദ്യമുണ്ട്,അയാളത് ചോദിച്ചില്ലേലും അന്തരീഷത്തില്‍ അത് മുഴങ്ങി കേള്‍ക്കും. ഓർമ്മയുണ്ടോ ഈ മുഖം….??I am Suresh Gopi..Central Minister Of India..നീയൊക്കേ സിനിമയിലും തിരക്കഥയിലും അഭിനയിച്ചും കണ്ടും ശീലം മാത്രമുള്ള ഇന്ദ്രപ്രസ്ഥത്തില്‍, നിൻ്റെയൊക്കേ തലവര മാറ്റിയെഴുതാൻ കഴിയുന്നവൻമാരൂടേ ഇടയില്‍, ഇന്നുമുതല്‍ ഞാനാണ് നിൻ്റേയൊക്കേ അഡ്രസ്സ്. ദാനം വാങ്ങിട്ടതൊന്നുമല്ല,അധ്വാനിച്ച്‌ നേടിയതാണ്…ഇനി ഇത് എഴുത്തിയവൻ്റെ ജാതകവും കഥയും പിടിച്ചു പോകേണ്ടതില്ല. എഴുതിയ ആള് ഡോണ്‍ ആണ്ചരിത്രം അറിയുന്നവർക്ക് അറിയാം.

Hot Topics

Related Articles