ജില്ലയിൽ മോട്ടോർ വാഹനവകുപ്പ്  നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് 204 വാഹനങ്ങൾ ; പൊതുജനങ്ങൾക്കും നേരിട്ട് നിയമലംഘനങ്ങൾ അറിയിക്കുവാൻ അവസരം

കോട്ടയം : കോട്ടയം ജില്ലയിൽ മോട്ടോർ വാഹനവകുപ്പ്  നടത്തിയ വാഹന പരിശോധനയിൽ 204 വാഹനങ്ങളിൽ നിന്നായി 281250 രൂപാ പിഴയിടാക്കി . അനധികൃതമായി രൂപമാറ്റം വരുത്തിയ 24 വാഹനങ്ങളും , അനധികൃതമായ കളർ ലൈറ്റുകൾ ഘടിപ്പിച്ച 32 വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി . എൻഫോഴ്സ്മെൻ്റ് ആർടിഒ സി ശ്വാമിൻ്റെ  നിർദ്ദേശത്തെ തുടർന്ന് കോട്ടയം ജില്ലയിലെ 6 എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് ജില്ലയിൽ വാഹനപരിശോധന നടത്തിയത്. 

Advertisements

വരും ദിവസങ്ങളിൽ ജില്ലയിൽ വാഹനപരിശോധന ശക്തിപ്പെത്തുവാനാണ് മോട്ടോർ വാഹനവകുപ്പിൻ്റെ തീരുമാനം . ജില്ലയിൽ വാഹനങ്ങൾ നിയമലംഘനം നടത്തുന്നത് കാണുകയാണെങ്കിൽ പെതുജനങ്ങൾക്കും നേരിട്ട് എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ വാട്സപ്പ് നമ്പറായ 9188961005 എന്ന നമ്പറിലേക്ക് ഫോട്ടോ , വീഡിയോ സഹിതം അയക്കാവുന്നതാണ് .മോട്ടോർ വഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ റോഡ് സുരക്ഷ ക്ലാസ്സുകൾ നടത്തുന്നതിന് എൻഫോഴ്സ്മെൻ്റ് ആർട്ടിഒയുമായി ഈ നമ്പറിൽ ബന്ധപ്പെടാം.

Hot Topics

Related Articles