മോദിയെ വരച്ച വരയിൽ നിർത്തി ടി ഡി പി : മോദി നോ പറഞ പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടി ചന്ദ്രബാബു നായിഡു

ഖമ്മം : പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർത്ത സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ആന്ധ്രയില്‍ നടപ്പിലാക്കുമെന്ന് ടിഡിപി.സഖ്യകക്ഷികളുടെ പിന്തുണയോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനെ തുടർന്നാണ് ടിഡിപി തങ്ങളുടെ സ്വപ്‌ന പദ്ധതിയെന്നോണം സൗജന്യ യാത്ര നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ നടപ്പിലാക്കുമെന്നാണ് ആന്ധ്രയില്‍ അധികാരമേറ്റ ശേഷം ടി.ഡി.പി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു ജനക്കൂട്ടത്തോട് പറഞ്ഞത്. അതില്‍ ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ് ‘സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര’, പദ്ധതി.

Advertisements

സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് സാമ്ബത്തികമായി സര്‍ക്കാരിനെ ബാധിക്കും എന്നാണ് പദ്ധതിയെ തള്ളിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ‘മെട്രോ സര്‍വീസുള്ള ഒരു നഗരത്തില്‍ സര്‍ക്കാര്‍ സൗജന്യ ബസ് സര്‍വീസ് നല്‍കിയാല്‍ അത് 50% യാത്രക്കാരെ ഇല്ലാതാക്കും. അത് വലിയ സാമ്ബത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കും. സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി മറ്റ് യാത്രക്കാരുടെ ബസ് യാത്രയുടെ ചിലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നഗരത്തിലെ വാഹന മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും’, എന്നായിരുന്നു മോദിയുടെ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സഖ്യക്ഷികളുടെ തീരുമാനത്തെ എതിർക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിഡിപി അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയത് കൊണ്ട് തന്നെ അവരുടെ തീരുമാനങ്ങള്‍ക്ക് എതിർപ്പ് പ്രകടിപ്പിക്കാനും പ്രധാനമന്ത്രിക്കോ ബിജെപിക്കോ ഇനി കഴിയില്ല.

Hot Topics

Related Articles