ഏറ്റുമാനൂർ കട്ടച്ചിറയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി; വൻ അപകടം ഒഴിവായത്   തലനാരിഴയ്ക്ക്

നിയന്ത്രണം വിട്ടകാർ ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിന് മുൻവശത്തേക്ക് ഇടിച്ചുകയറി.വൻ അപകടം ഒഴിവായത്   തലനാരിഴയ്ക്ക്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ കട്ടച്ചിറ പള്ളിക്കവലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് അപകടമുണ്ടായത്.

Advertisements

ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന  തൊടുപുഴ സ്വദേശിയുടെ കാറാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നിഗമനം.കട്ടച്ചിറ പള്ളിക്കവലയിലെ  കയറ്റം കയറി ഇറങ്ങുന്നതിനിടയിൽ  നിയന്ത്രണം തെറ്റിയ  കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന  ഓട്ടോറിക്ഷയിലും,  ബൈക്കിലും തട്ടിയശേഷം, ഇവിടെ ഉണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ  ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഓട്ടോറിക്ഷ തെറിച്ച് റോഡിന്റെ ഒരു വശത്തേക്ക് മാറി.   ഓട്ടോറിക്ഷയിൽ  ഇടിച്ച കാർ നിയന്ത്രണം വിട്ട് ഇവിടെ പ്രവർത്തിക്കുന്ന  കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിന് മുൻവശത്ത് പ്രദർശനത്തിനായി നിരത്തി വച്ചിരുന്ന മൺ ചട്ടികൾ  തകർത്ത ശേഷം  കെ എം ചിക്കൻ സെന്ററിന്റെ മുൻവശത്തെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്. അപകടം നടക്കുന്ന സമയത്ത് കെഎം ചിക്കൻ സെന്ററിന്റെ മുൻവശത്ത് അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ജോലി ചെയ്തു   നിൽപ്പുണ്ടായിരുന്നു.കാർ സ്ലാബിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ   തൊഴിലാളികളെ ഇടിച്ചു വീഴ്ത്തി വൻ അപകടം  സംഭവിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കൂടല്ലൂർ കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ദിനിലിന്റ ഓട്ടോറിക്ഷയുടെ മുൻവശം കാർ ഇടിച്ചു തകർന്നു.ചെങ്ങളം കാഞ്ഞിരമറ്റം സ്വദേശിയായ സ്ത്രീയുടെ കൈയ്ക്ക് കാർ തട്ടി സാരമായി പരിക്കേറ്റു. കാർ ആദ്യം തട്ടിയ  ഓട്ടോറിക്ഷയിയുടെ പുറകിൽ ഇരിക്കുകയായിരുന്നു ഇവർ.അപകടത്തിൽ കാറിന്റെ  മുൻവശം പൂർണ്ണമായും തകർന്നു.  ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിലെ ചട്ടികൾ തകർന്നു  6000 രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടായതായി സാബു പറഞ്ഞു.

Hot Topics

Related Articles