തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ ബോംബ് ആക്രമണം; ബൈക്കിലെത്തി ബോംബെറിഞ്ഞ രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. ബൈക്കിലെത്തി പൊലീസ് സ്റ്റേഷനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ അനന്തു (19) , നിധിൻ (18) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ യുവാക്കളുടെ സംഘം തിരുവനന്തപുരത്ത് ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ ബോംബ് എറിയുകയായിരുന്നു. രണ്ടു പെട്രോൾ ബോംബുകളാണ് പ്രതികൾ സ്റ്റേഷനു നേരെ എറിഞ്ഞത്. ഒന്ന് സ്റ്റേഷനിൽ വീണു പൊട്ടിയപ്പോൾ, ഒന്ന് വാഹനത്തിനു നേരെ ലക്ഷ്യമാക്കിയാണ് എറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌റ്റേഷനിലേയ്ക്കു എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതാണ് അപകടം ഒഴിവാക്കിയത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചാണ് സംഘം എറിഞ്ഞത്. കോട്ടയത്ത് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിനെ കൊലപ്പെടുത്തി കൊണ്ടിട്ടതിനു പിന്നാലെയാണ് ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേയ്ക്കു പെട്രോൾ ബോംബ് എറിഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതികൾ പിടിയിലായത് പൊലീസിന് അൽപം ആശ്വാസമായത്.

Hot Topics

Related Articles