വിലക്കയറ്റം രൂക്ഷം സർക്കാർ വിപണിയിൽ ഇടപെടണം എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം നടന്നു

ചങ്ങനാശ്ശേരി : ‘വിലക്കയറ്റം രൂക്ഷം സർക്കാർ വിപണിയിൽ ഇടപെടണം’ എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി ടൗണിൽ നടന്ന പ്രധിഷേധ സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ ആദ്യക്ഷത വഹിച്ചു.

Advertisements

മണ്ഡലം സെക്രട്ടറി റഷീദ് കുന്നൻ സ്വാഗതം പറയുകയും ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് കൂനന്താനം, എസ്ഡിറ്റിയു ജില്ല ജനറൽ സെക്രട്ടറി റസ്സി പറക്കവെട്ടി, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി നാസർ മടുക്കംമൂട്, എന്നിവർ നേതൃത്വം നൽകി, മണ്ഡലം വൈസ്പ്രസിഡന്റ് സജി മുസ്തഫ നന്ദി പറഞ്ഞു

Hot Topics

Related Articles