കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

കോട്ടയം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ മരണമടഞ്ഞ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മരണമടഞ്ഞവരുടെ ബാദ്ധ്യതകൾ ഗവണ്മേൻ്റ് ഏറ്റെടുത്ത് നടപ്പിലാക്കണം.

Advertisements

അവരുടെ വീടുകളിൽ ഒരാൾക്ക് ഗവൺമെന്റ് ജോലി ലഭ്യമാക്കി കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. കേന്ദ്ര ഗവണ്മേൻ്റിനും തുല്യ ഉത്തരവാദിത്തമാണ് ഉള്ളത്.ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന പ്രവാസികളുടെ താമസവും അവരുടെ സുരക്ഷിതത്വവും സർക്കാർ ഉറപ്പ് വരുത്തണം എന്ന് സംസ്ഥാന സെക്രട്ടറി എ.കെ.ചന്ദ്രമോഹൻ പ്രമേയം വഴി ആവശ്യപ്പെട്ടു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ വിഷ്ണുചെമ്മുണ്ടവള്ളി, വിശ്വനാഥൻ കുന്നപ്പള്ളി, ജസ്റ്റിൻ ബ്രൂസ്, മജീദ് ഖാൻ,ചാക്കോ ഐപ്പ്, തമ്പാൻ കുര്യൻ, കെ.ജി. ഹരിദാസ്, ഗ്രേഷ്യസ് പോൾ, ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

Hot Topics

Related Articles