കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ഗ്രേഡ് എസ് ഐയെ തിരിച്ചെത്തി : വിട്ടു നിന്നത് മാനസിക സമ്മർദത്തെ തുടർന്നെന്ന് മൊഴി 

കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ ഗ്രേഡ് എസ് ഐയെ തിരിച്ചെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ 

Advertisements

രാജേഷ് കെ (53) യാണ് സ്റ്റേഷനിൽ തിരികെ എത്തിയത്.  ഇദ്ദേഹത്തെ കാണാനില്ലന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു എസ് ഐ.  എന്നാൽ രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ അയക്കുന്നം  പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെ ക്യാൻ്റീനിൽ എത്തി ഇദ്ദേഹം ഭക്ഷണം കഴിക്കുന്നതാണ് സഹപ്രവർത്തകർ കണ്ടത്. തുടർന്ന് , സ്റ്റേഷനിൽ വിളിച്ച് വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരാതിയിൽ എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. 

Hot Topics

Related Articles