ഡിവൈഎഫ്ഐ കൊല്ലാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.
60 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ റെജി സഖറിയ യോഗം ഉദ്ഘാടനം ചെയ്തു.
Advertisements
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി മനു പി മോഹൻ സ്വാഗതം പറഞ്ഞു. സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ എ. ജി രവീന്ദ്രൻ, പി. സി ബെഞ്ചമിൻ, സിപിഎം ലോക്കൽ സെക്രട്ടറി സി. വി ചാക്കോ, കൊല്ലാട് ബാങ്ക് പ്രസിഡന്റ് ഈ. റ്റി എബ്രഹാം, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റി അംഗം താര ബെഞ്ചമിൻ നന്ദി പറഞ്ഞു.