സഹകാർ ഭാരതി സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

തിരുവല്ല : നിസ്വാർത്ഥമായ പരസ്പര സംരക്ഷണം ഉറപ്പുവരുത്തുന്ന പ്രകൃതി സന്ദേശമാകണം സഹകരണ സംഘങ്ങളുടെ ലക്ഷ്യമെന്ന് തിരിച്ചറിയപ്പെടാതെ പോകരുതെന്ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് പറഞ്ഞു. ഇത് മന: പൂർവം മറക്കുവാൻ ഉള്ള വ്യഗ്രത വർദ്ധിച്ചതാണ് സഹകരണ മേഖലയിൽ കാണപ്പെടുന്ന മൂല്യ ശോഷീകരണത്തിന് കാരണമെന്ന് സ്വാമി പറഞ്ഞു.
ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ സഹജീവി ക്ഷേമം ഉറപ്പാക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ സാധിക്കണമെന്നും സഹകാർ ഭാരതി സംസ്ഥാന സമ്മേളന ത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, സംഘടന സെക്രട്ടറി കെ ആർ കണ്ണൻ, സംസ്ഥാന സെക്രട്ടറി കെ രാജശേഖരൻ, സംസ്ഥാന സെക്രട്ടറി എസ് പത്മഭൂഷൺ, ജില്ല പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ ബി ജെ പി ദേശീയ സമിതി അംഗം കെ ആർ പ്രതാപചന്ദ്രവർമ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ബി രാധാകൃഷ്ണമേനോൻ, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എസ് എൻ ഹരികൃഷ്ണൻ, തപസ്യ ജില്ല രക്ഷാധികാരി കാഥികൻ നിരണം രാജൻ, തിരുവല്ല ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ബി ജി ഗോകുലൻ, നഗരസഭ ബിജെപി പാർലമെന്ററി പാർടി ലീഡർ ശ്രീനിവാസൻ പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാമി നിർവിണ്ണാനന്ദ മഹാരാജ്, ബ്രഹ്മശ്രി രാധാകൃഷ്ണൻ തിരുമേനി (മുഖ്യ രക്ഷാധികാരികൾ) അക്കീരമൺ കാളിദാസ ഭട്ടതിരി, മോഹനചന്ദ്രൻ, കെ ആർ പ്രതാപചന്ദവർമ്മ, അഡ്വ. ബി രാധാകൃഷ്ണമേനോൻ, യു കൈലാസ് മണി, അഡ്വ .കെ കരുണാകരൻ നമ്പ്യാർ അഡ്വ. ജി നരേഷ്, (രക്ഷാധികാരികൾ) നിരണം രാജൻ, അഡ്വ. എസ് എൻ ഹരികൃഷ്ണൻ, അഡ്വ. വി ജിനചന്ദ്രൻ, പി എസ് മനോഹരൻ, എസ് ഹരികൃഷ്ണൻ പിള്ള, സി രവീന്ദ്രനാഥ്, (സഹ രക്ഷാധികാരികൾ). ഡോ. ബി ജി ഗോകുലൻ (ചെയർമാൻ) അഡ്വ. ശ്യാം മണിപ്പുഴ (ജനറൽ കൺവീനർ), ഡി പ്രസന്നകുമാർ (മുഖ്യ സംയോജകൻ) കെ പി വിജയൻ, അജിത്ത് പിഷാരത്ത്, എം ഡി ദിനേശ്കുമാർ, ശ്രീനിവാസ് പുറയാറ്റ്, ഗംഗ രാധാകൃഷ്ണൻ , രാധാകൃഷ്ണൻ ചെറിയനാട് , റ്റി സന്തോഷ് കുമാർ, വിധു പ്രസാദ്, ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, (വൈസ് ചെയർമാൻമാർ), സന്തോഷ് സദാശിവമഠം, പി ഉണ്ണികൃഷ്ണൻ, അമ്പിളി ഡി നായർ, മനോജ് കോന്നി, അനിൽ കുമാർ ആലപ്പുഴ, എസ് സുരേഷ് കുമാർ കുട്ടനാട്, പ്രകാശ് ബി പിള്ള, ബിന്ദു റ്റി നായർ, അഡ്വ. അജിത് ശങ്കർ, അനില കുമാരി, രവീന്ദ്രൻ നായർ, എൻ ഡി രവി, അഡ്വ . എലിസബത്ത് കോശി, അഡ്വ കുര്യൻ ജോസഫ്, ജയകുമാർ കുട്ടനാട്, വിമൽകുമാർ.(കൺവീനർമാർ) എന്നിവർ ഭാരവാഹികളായി 501 അംഗ സംഘാടഘ സമിതി രൂപീകരിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 10, 11 തീയതികളിൽ സംസ്ഥാന സമ്മേളനം നടത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.