കോട്ടയം നഗരമധ്യത്തിലെ ഷാൻ വധക്കേസ്: പ്രതികൾക്കായി ഇടപെട്ടത് സി.പി.എം; കാപ്പ ചുമത്തിയ ജോമോന് ഇളവ് നൽകാൻ ഇടപെട്ടത് സി.പി.എം; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘത്തലവൻ കെ.ഡി ജോമോനുവേണ്ടി സി.പി.എം ഇടപെട്ടതായി ആരോപണം. കൊല്ലപ്പെട്ട ഷാനിന്റെ വീട് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ സി.പി.എമ്മിനും പങ്കുണ്ടെന്നും ഗുണ്ടകളെ സംരക്ഷിക്കാൻ സി.പി.എം ഇടപെടുകയാണെന്നും അദ്ദേഹം ആരോപണം ഉയർത്തി.

Advertisements

കാപ്പാ ഇളവുകളിൽ രാഷ്ട്രീയസ്വാധീനം ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. കോട്ടയത്ത് ഷാൻ വധക്കേസിൽ പ്രതികൾ ക്കായി സിപിഎം ഇടപെട്ടു. കേരളം നാഥനില്ലാക്കളരിയായി മാറി. ഓരോ വിഷയങ്ങൾ ഉയരുമ്പോഴും മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. എന്നാൽ, ജനത്തിന് ഇത് നിത്യസംഭവമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ ഗുണ്ടകൾ പൊലീസിനെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഉയരുന്നത്. സി പി എമ്മിന്റെ അനധികൃത ഇടപെടൽ പൊലീസിനെ നിർവീര്യമാക്കുന്നു. കാപ്പ ചുമത്തിയ ഷാൻ കേസ് പ്രതി ജോമോൻ തിരിച്ചു വന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. പൊലീസ് റിപ്പോർട്ട് ഇല്ലാതെയാണോ ജോമോന് ഇളവ് കൊടുത്തത് എന്ന് അന്വേഷിക്കണമെന്നും വി ഡി സതീശൻ കോട്ടയത്ത് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷിനൊപ്പമാണ് വി.ഡി സതീഷൻ കൊല്ലപ്പെട്ട ഷാന്റെ വീട്ടിൽ സന്ദർശനം നടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.