ന്യൂസ് ഡെസ്ക് : തന്റെ വിവാഹമോചനത്തിന് കാരണം ആപ്പിള്‍ കമ്പനിയാണെന്ന് ആരോപിച്ച ഒരു യുവാവ് കേസിന് പോകുന്നതായി റിപ്പോര്‍ട്ട്. റിച്ചാർഡ് എന്ന പേരില്‍ അറിയപ്പെടുന്ന യുവാവാണ്, മൾട്ടിനാഷണൽ കോർപ്പറേഷനായ ആപ്പിള്‍ കമ്പനിയുടെ സാങ്കേതിക വിദ്യ കാരണം തന്റെ വിവാഹ മോചനം നടന്നെന്ന പരാതി ഉയര്‍ത്തി കേസ് കൊടുക്കാന്‍ തയ്യാറെടുക്കുന്നത്.
കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന ആപ്പിളിന്റെ ഐപാഡിൽ ലൈംഗിക തൊഴിലാളികളുമായി യുവാവ് നടത്തിയ ചാറ്റുകളാണ് ഭാര്യ കണ്ടെത്തിയത്. എന്നാല്‍ ഈ ചാറ്റുകള്‍ താന്‍ ഡിലീറ്റ് ചെയ്തതാണെന്നും പക്ഷേ, ആപ്പിളിന്റെ സാങ്കേതിക വിദ്യ കാരണം അവ ഭാര്യയ്ക്ക് കണ്ടെത്താന്‍ പറ്റിയെന്നുമാണ് യുവാവിന്റെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വര്‍ഷം മുമ്പ് യുവാവ് നടത്തിയ ചാറ്റുകളായിരുന്നു അത്. അവ ഡിലീറ്റ് ചെയ്യപ്പെട്ടെന്നായിരുന്നു റിച്ചാര്‍ഡ് കരുതിയിരുന്നത്. എന്നാല്‍, സാങ്കേതിക വിദ്യ കാരണം ആ ചാറ്റുകള്‍ ഭാര്യയ്ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. പിന്നാലെ ഇതിനെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാവുകയും അത് വിവാഹ മോചനത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് റിച്ചാർഡ് ആരോപിക്കുന്നു. ആപ്പിള്‍ ഐപോഡിലെ പഴയ സന്ദേശങ്ങൾ ഉപകരണങ്ങളിൽ നിന്നും സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ഉപയോക്താക്കളെ അറിയിക്കാത്തിരുന്നതിനാണ് റിച്ചാർഡ് കേസിനൊരുങ്ങുന്നത്.
വിവാഹമോചന സമയത്ത് തനിക്ക് നഷ്ടപ്പെട്ട 5 മില്യൺ പൗണ്ട്, അതായത് ഏകദേശം 53 കോടി രൂപ തിരികെ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി റിച്ചാര്‍ഡ് ബ്രിട്ടീഷ് പത്രമായ ദി ടൈംസിനോട് പറഞ്ഞു. 20 വര്‍ഷമായി താന്‍ വിവാഹിതനായിട്ട്. ലൈംഗിക തൊഴിലാളിയുമായുള്ള ചാറ്റിംഗുകള്‍ ഭാര്യ കണ്ടില്ലായിരുന്നെങ്കില്‍ തനിക്ക് കുടുംബ ജീവിതം തുടരാമായിരുന്നെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ലണ്ടൻ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ റോസെൻബ്ലാറ്റുമായി ചേര്‍ന്നാണ് റിച്ചാർഡ്, ആപ്പിളിനെതിരെ കേസിന് തയ്യാറെടുക്കുന്നത്. തങ്ങളുടെ ഉപയോക്താവ് അതീവ സമ്മര്‍ദ്ദത്തിലാണെന്ന് റോസെൻബ്ലാറ്റ് വ്യക്തമാക്കുന്നു. ഈ വ്യക്തിഗത കേസ് ആപ്പിളിനെതിരെയുള്ള ഒരു ക്ലാസ് ആക്ഷന്‍ കേസായി മാറ്റാനുള്ള ശ്രമത്തിലാണ് റോസെൻബ്ലാറ്റ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ആപ്പിളിന്റെ രണ്ട് ഉപകരണങ്ങള്‍ ഒരു മിച്ച് ഒരേ ഐക്ലൌഡ് അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഒരു ഉപകരണത്തില്‍ നടത്തിയ സന്ദേശങ്ങള്‍ മറ്റേ ഉപകരണത്തിലും കാണാം. അതേസമയം നീക്കം ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനും കഴിയും. ഒരു ഫോള്‍ഡറില്‍ നിന്നും നീക്കം ചെയ്തവ 30 ദിവസത്തിനുള്ളിൽ വീണ്ടെടുക്കാം. 40 ദിവസങ്ങള്‍ക്ക് ശേഷം ഐ കൌഡിലെ ഡിലീറ്റ് ബോക്സിലുള്ള എല്ലാ സന്ദേശങ്ങളും എന്നന്നേക്കുമായി ഇല്ലാതാകും. എന്നാല്‍, തന്റെ സന്ദേശങ്ങള്‍ ഇത്തരത്തില്‍ എന്നന്നേക്കുമായി മായ്ക്കപ്പെട്ടില്ലെന്നും ഇത് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നുമാണ് റിച്ചാർഡിന്റെ ആരോപണം.