നാണം കെട്ട് പുറത്തായെങ്കിലും ബാബറും സംഘവും അമേരിക്ക വിടുന്നില്ല ; അമേരിക്കയിൽ അടിച്ചു പൊളിക്കാൻ തീരുമാനിച്ച് പാക് താരങ്ങൾ

ഫ്ലോറിഡ: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങളില്‍ ചിലര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങില്ലെന്ന് റിപ്പോര്‍ട്ട്.ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളാണ് അമേരിക്കയില്‍ നിന്ന് നേരെ ലണ്ടനില്‍ അവധി ആഘോഷിക്കാനായി പോകുന്നതെന്ന് എക്സപ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

ക്യാപ്റ്റന്‍ ബാബര്‍ അസമിന് പുറമെ സീനിയര്‍ താരങ്ങളായ മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്, ഇമാദ് വാസിം, അസം ഖാന്‍, ഷദാബ് ഖാന്‍ എന്നിവരാണ് അവധി ആഘോഷിക്കാനായി അമേരിക്കയില്‍ നിന്ന് നേരെ ലണ്ടനിലേക്ക് പോകുന്നത്. ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവധി ആഘോഷിച്ച ശേഷമാകും ഇവര്‍ നാട്ടിലേക്ക് പോകുക. പാക് ടീമിലെ മറ്റ് സീനിയര്‍ താരങ്ങളായ മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ ഷാ അഫ്രീദി,ഫഖര്‍ സമന്‍ എന്നിവര്‍ ടീമിലെ മറ്റ് താരങ്ങള്‍ക്കൊപ്പം ഇന്ന് പാകിസ്ഥാനിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാന് ഉടന്‍ മത്സരങ്ങളില്ലാത്തതിനാല്‍ കോച്ച്‌ ഗാരി കിര്‍സ്റ്റൻ ദക്ഷിണാഫ്രിക്കയിലേക്കും സഹ പരിശീലകന്‍ അസ്ഹര്‍ മെഹ്മൂദ് ലണ്ടലിനേക്കും മടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ പാക് ടീമിനെതിരെ രാജ്യത്ത് പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് ബാബറും സീനിയര്‍ താരങ്ങളും നേരെ ലണ്ടനിലേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ടി20 ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ കളിച്ച പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരും ആതിഥേയരുമായ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതോടെ സൂപ്പര്‍ 8 സാധ്യതകള്‍ തുലാസിലായ പാകിസ്ഥാന് മഴമൂലം അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനോട് കഷ്ടപ്പെട്ട് ജയിച്ച പാകിസ്ഥാന്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. നാലു കളികളില്‍ നാലു പോയന്‍റ് മാത്രാണ് പാകിസ്ഥാന് നേടാനായത്.

Hot Topics

Related Articles