കോട്ടയം : കോടിമത നാലുവരി പാതയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. പനച്ചിക്കാട് സ്വദേശിയായ ജെൻസി (45) നെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9:30 യോടു കൂടി കോടിമത നാലുവരി പാതയിൽ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും എത്തി റോഡിലേയ്ക്ക് തിരിക്കുകയായിരുന്ന ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. അബോധാവസ്ഥയിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
Advertisements