പെരുവന്താനം : വായനദിനാചാരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടത്തി തെക്കേമല സെന്റ് മേരീസ് ഹൈസ്കൂൾ. സ്കൂൾ പി റ്റി എ പ്രസിഡന്റ് ലിനോയി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത്, കപ്പാലുവേങ്ങ വാർഡ് മെമ്പർ എബിൻ കുഴിവേലി വിവിധ ക്ലബ്ബുകളുടെയും,പുതിയതായി നിർമ്മിച്ച കയ്യെഴുത്ത് മാസികയുടെയും ഉദ്ഘടനം നടത്തി. സ്കൂൾ എച്ച്. എം ഉഷസ് റാണി മാത്യു സ്വാഗതം ചെയ്ത യോഗത്തിൽ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ. അനിത, പൂർവ്വവിദ്യാർത്ഥിയായ ടോണി മനുവേൽ എന്നിവർ ആശംസകൾ നൽകി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Advertisements