അയ്മനം: കോട്ടയം അയ്മാനത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗൃഹനാഥന് പരുക്ക്. പരുക്കേറ്റത് ഒന്‍പതുവയസുകാരിയായ മകളെ രക്ഷിക്കുന്നതിനിടെ.അയ്മനം പതിനേഴാം വാര്‍ഡ് വട്ടുകളം ലക്ഷം വീട്ടില്‍ അനില്‍ പിള്ള, ഭാര്യ വനജ, മകള്‍ പരാശക്തി(6) എന്നിവര്‍ താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂരയാണ് ഇന്നലെ വൈകിട്ട് തകര്‍ന്ന് വീണത്.അപകട സമയം കട്ടിലില്‍ ഇരിക്കുകയായിരുന്ന മകള്‍ പരാശക്തിയെ ശബ്ദം കേട്ട ഉടന്‍ അച്ഛന്‍ തള്ളി മാറ്റിയതിനാല്‍ കുട്ടി നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂര തകര്‍ന്ന് അനിലിന്റെ ദേഹത്തേക്ക് വീണതിനാല്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ വനജ ഇതേ സമയം മുറിക്ക് വെളിയില്‍ ആയിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.അനില്‍ പിള്ളയും ഭാര്യ വനജയും രോഗികളാണ്.