കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിൽ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആഗോള പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കും. കോളേജിലെ പൂർവ്വവിദ്യാർഥിയും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ. സി. വി. ആനന്ദ ബോസ് ഐ. എ. എസ്. സമ്മേളനം ഉദ്ഘാടനം ചെയ്യും. 1964-ൽ സ്ഥാപിതമായ കെ. ഇ കോളേജിലെ മുൻ അധ്യാപകരും അനദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഉൾപ്പെടെ 1500 ഓളം പേർ മഹാസമ്മേളനത്തിന്റെ ഭാഗമാകും. കെ ഇ കോളേജിന്റെ പൂർവവിദ്യാർഥി സംഘടനയുടെയും അദ്‌ധ്യാപക- അനദ്ധ്യാപക സമൂഹത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 64 ഓളം രാജ്യങ്ങളിൽ നിന്നുമുള്ള കോളേജിലെ പൂർവ്വവിദ്യാർഥികളുടെ പങ്കാളിത്തം ഈ മഹാജൂബിലി സംഗമത്തിൽ ഉണ്ട് എന്നുള്ളതാണ് ഈ സമ്മേളനത്തിൻ്റെ മറ്റൊരു പ്രധാന സവിശേഷത.
ജൂൺ 23 ഞായർ രാവിലെ 10 ന് അലൂമ്‌നി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ലീന ചിറയിൽ ൻറ്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ആഗോള പൂർവവിദ്യാർഥി സമ്മോളനത്തിൽ കോളേജ് മാനേജർ ഫാ: (ഡോ) കുര്യൻ ചാലങ്ങാടി സി എം ഐ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ (ഡോ.) ഐസൺ വി. വഞ്ചിപുരക്കൽ സെക്രട്ടറി ശിവപ്രസാദ് സി. അലുംനി ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ അഞ്ജു അഗസ്റ്റിൻ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ കോളേജിന്റെ ആരംഭ ദശകത്തിൽ പങ്കാളികളായവരും അതിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചവരുമായ അധ്യാപകരെ ആദരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1964 സന്യാസ സമൂഹത്തിന്റെ മാത്യ ഭവനമായ മാന്നാനം സെൻ്റ് ജോസഫ് ആശ്രമത്തിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായിട്ടാണ് കേരള സർവകലാശാലയുടെ കിഴിൽ കെ ഇ കോളേജ് ആരംഭിച്ചത്.കോളേജിന്റെ ആദ്യ മാനേജർ ബഹു ഫാ. ഫാബിയൻകളം സി എം ഐ യും പ്രിൻസിപ്പൽ : ഫാ. പപ്പിയാസ് മാമ്പ്ര സി എം ഐ യും ആയിരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന വിജയം എക്കാലവും കെ ഇ യുടെ സ്വന്തമാണ്.
നാല് റിസർച്ച് ഡിപ്പാർമെന്റുകളും, എയ്‌ഡഡ്, അൺ എയ്ഡഡ്
വിഭാഗങ്ങളിലായി 19 പഠനവകുപ്പുകളും, 2000 ത്തോളം വിദ്യാർഥികളും അടങ്ങിയ കോളേജിന്റെ സാരഥ്യം പ്രിൻസിപ്പൽ പ്രൊഫ (ഡോ.) ഐസൺ വി വഞ്ചിപുരക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. (ഡോ.) സേവ്യർ സി എസ്
സി എം ഐ. ബർസാർ ഫാ. ബിജു തെക്കേക്കൂറ്റ് സി എം ഐ യിലും
നിഷിപ്തമായിരിക്കുന്നു.പ്രൊഫ ലീന ചിറയിൽ നേതൃത്വം കൊടുക്കുന്ന നൽകിവരുന്നുവിവിധങ്ങളായ നിര്‌മ്മാണ സ്കോളര്ഷിപ്‌സുകൾ അലുംനി ലക്‌ചർ സീരിസ്. പ്രവർത്തികളിലെ സാമ്പത്തിക സഹകരണം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്.