കോട്ടയം : കേരള മോഡൽ വികസനത്തിൻ്റെ ഭാഗമായി ദലിത് ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച “കോളനി” എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ രാധാകൃഷ്ണൻ്റെ തീരുമാനം സ്വാഗതാർഹമാണ് എന്ന് ആദിവാസി ഗോത്ര മഹാസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ സർക്കാർ രേഖകളിൽ നിന്നും “കോളനി എന്ന പ്രയോഗം നീക്കം ചെയ്യാനും, ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാകണമെന്നും ഇവർ കോട്ടയത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാ നിക്കുന്നതോടൊപ്പം, ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന “ഊദ” എന്ന പേര് റദ്ദാക്കാനും പകരം നഗർ ഉന്നതി.
പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് ആദിവാസി ദലിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണ്. കോളനിവാസികൾ എന്ന് അരനൂറ്റാണ്ടുകളോളം കേരളസർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്. പേരുകൾ നിർദ്ദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ല. ഊർ എന്ന പേര് വദ്ദാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെക്കുക വഴി ആദിവാസി ജനതയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻ്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരു കൂട്ടങ്ങളുടെ നിലനിൽപ്പിന് തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്. വനവകാശ നിയമ തുമാണ് ആദിവാസി ഊരിനു പകരം നഗർ ഉന്നതി, പ്രകൃതി തുടങ്ങിയ പ്രയോഗങ്ങൾ പാർട്ടി നേതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദി യായി ആദിവാസി ദലിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതാണ്. ഒരു ജനവിഭാഗത്തിൻ്റെ വാസസ്ഥലത്തിന് ഒരു ഭണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഇവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദലിത് ആദിവാസികളുടെ അന്തസ്സു ഉയർത്തേണ്ടത് കോളനികളിൽ ഒതുക്കപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ചു കൊണ്ടായിരിക്കണം. കേരളത്തിലെ അരലക്ഷത്തോളം വരുന്ന കോളനികളും, ചേരികളും, ലക്ഷം വീടുകളും, ലയങ്ങളും മാറ്റമില്ലാതെ നിലനിർത്താൻ ഭൂപരിഷ്കരണകാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ ശക്തനായ വക്താവാണ് മുൻമന്ത്രി കെ രാധാകൃഷ്ണൻ. ദലിതർക്ക് 3 സെൻ്റും 4 സെന്റും എന്ന പദ്ധതി ഇപ്പോൾ ഫ്ളാറ്റുകളിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ പാർട്ടിയാണ്. ആറാം പഞ്ചവത്സര പദ്ധതി മുതൽ ദേശീയതലത്തിൽ നടപ്പാക്കിയ പ്രത്യേക ഘടക പദ്ധതി വ്യക്തിഗത സാമ്പത്തിക വികസനമാണ് നിർദ്ദേശി ച്ചിരുന്നതെങ്കിലും കേരളത്തിൽ ഈ പദ്ധതി “കോളനി വികസനം” ആക്കിയതും ഈ കൂട്ടർ തന്നെ പഞ്ചായത്ത് രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് വികസന ഫണ്ട് ലാപ്സ് ആക്കി കൊണ്ടിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണ്ണ മായും ബഡ്ജറ്റ് തുക ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ-ഗ്രാൻഡ് തുക രണ്ടു വർഷങ്ങളിലേറെ കുടിശ്ശികയാണ്. സംഘപരിവാർ ദേശീയ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ-ഗ്രാൻൻ്റ് അട്ടിമറി മുൻമന്ത്രി കെ രാധാകൃ ഷ്ണൻ കൂടുതൽ സങ്കീർണ്ണം ആക്കി ഇ-ഗ്രാൻ്റ് അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ. രാധാകൃഷ്ണൻ ചരിത്രത്തിൽ ഓർക്കപ്പെടുക. ആദിവാസി ദലിത് അധി വാസ കേന്ദ്രങ്ങളുടെ പേരുമാറ്റം നിർദ്ദേശിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കാൻ തയ്യാറായില്ല എങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കൺവീനർ എം. ഗീതനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദിജനസഭ ചെയർമാൻ വി സി സുനിൽ , സെക്രട്ടറി സി.ജെ തങ്കച്ചൻ , സി.എസ്. ജിയേഷ് , ഡോ. എൻ.വി. ശശിധരൻ, എന്നിവർ പങ്കെടുത്തു.