കൊച്ചി: രോഗികളുടെ ജീവൻ പന്താടുന്ന ഡെന്റൽ ക്ലിനിക്കുകൾക്കെതിരെ പരാതി വ്യാപകമാകുന്നു. കൊച്ചി ഇൻഫോപാർക്കിന് സമീപം പ്രവർത്തിക്കുന്ന ക്ലിനിക്കിന് എതിരെയാണ് ഏറ്റവും പുതുതായി പരാതി ഉയർന്നിരിക്കുന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് ഡെന്റൽ ക്ലിനിക്കുകൾക്ക് എതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഇവിടെ പരിശോധന നടത്തിയ സംഘം ഇവിടെ വ്യാപകമായി കോഡ് ഓഫ് കോൺടാക്ട് അടക്കമുള്ളവ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മതിയായ ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നും രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗികൾക്ക് സാംക്രമിക രോഗങ്ങൾ അടക്കം പടരുന്ന സാഹചര്യം ഇവിടെ മതിയായ ശുചിത്വം ഒരുക്കാത്തിനാൽ ഉണ്ടായിട്ടുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അടിയന്തരമായി ഇവിടെ പരിശോധന നടത്തി നടപടിയെടുക്കാൻ ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.