സണ്‍ ടാൻ മുഖത്തും കഴുത്തിലും മാത്രമല്ല കാലുകളെയും ബാധിക്കാം.സൂര്യൻ്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ എക്സ്പോഷർ ചെയ്യുന്നതിനാല്‍ പാദങ്ങളിലെ ചർമ്മം കറുപ്പ് നിറത്തിലേക്ക് മാറുന്നു.അള്‍ട്രാവയലറ്റ് രശ്മികളോടുള്ള പ്രതികരണമായി ചർമ്മത്തിൻ്റെ നിറത്തിന് കാരണമാകുന്ന പിഗ്മെൻ്റായ മെലാനിൻ കൂടുതല്‍ ഉത്പാദിപ്പിക്കുമ്പോഴാണ് ടാനിംഗ് സംഭവിക്കുന്നത്.കറ്റാർവാഴ ജെല്‍ ഉറങ്ങാൻ പോകുന്നതിന് മുമ്ബ് പാദങ്ങളില്‍ പുരട്ടുക. തുടർന്ന് രാവിലെ കഴുകുക. കറ്റാർവാഴ പിഗ്മെൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്ക നീര് റോസ് വാട്ടർ ചേർത്ത് പാദങ്ങളില്‍ പുരട്ടുക. കുക്കുമ്ബർ ജ്യൂസ് പാദങ്ങളില്‍ ഏകദേശം 20 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. കുക്കുമ്പർ ചർമ്മത്തെ തണുപ്പിക്കുകയും ടാൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.ഒരു ടേബിള്‍സ്പൂണ്‍ തൈരില്‍ അല്പം മഞ്ഞള്‍ ചേർത്ത് പാദങ്ങളില്‍ പുരട്ടുക. ഈ മിശ്രിതം പാദങ്ങളില്‍ പുരട്ടി 20 മുതല്‍ 30 മിനിറ്റ് വരെ ഇട്ടേക്കുക. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സണ്‍ ടാൻ കുറയ്ക്കുന്നതിന് സഹായിക്കും. പാദങ്ങളില്‍ ഫ്രഷ് തക്കാളി പള്‍പ്പ് പുരട്ടി 15 മുതല്‍ 20 മിനിറ്റ് നേരം ഇട്ടേക്കുക. തക്കാളിയ്ക്ക് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് പേസ്റ്റ് പാദങ്ങളില്‍ ടാനുള്ള ഭാഗങ്ങളില്‍ 20 മുതല്‍ 30 മിനിറ്റ് നേരം ഇട്ടേക്കുക. ഉരുളക്കിഴങ്ങ് ജ്യൂസില്‍ എൻസൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റുന്നതിനും സണ്‍ ടാൻ നീക്കം ചെയ്യുന്നതിനും സഹായിക്കും.