സീറ്റ് ബെൽറ്റ് ഇട്ടില്ല; ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് എ.ഐ ക്യാമറയിൽ നിന്ന് പിഴ നോട്ടീസ്

കോട്ടയം: സീറ്റ് ബെൽറ്റ് ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് എ.ഐ ക്യാമറയുടെ പിഴ നോട്ടീസ്. മാങ്ങാനം സ്‌കൂൾ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ കെ.എൻ സുകുവിനാണ് എ.ഐ ക്യാമറയുടെ പിഴ നോട്ടീസ് ലഭിച്ചത്. മാർച്ച് 23 ന് കോട്ടയം – കെ.കെ റോഡിലൂടെ കടന്ന് പോയ ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നാണ് നോട്ടീസ് കണ്ടെത്തിയിരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനുള്ള പിഴ അടയ്ക്കണമെന്നും ഇല്ലങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഇതിനുള്ള മറുപടി ഓട്ടോഡ്രൈവർ അയച്ചിട്ടുണ്ട്. ഇനി എന്താകും നടപടിയെന്ന് കാത്തിരിക്കുകയാണ് ഇദ്ദേഹം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.