കൊച്ചി : മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ച നിലയില്‍. കോതമംഗലം പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ് (78), ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരിച്ചത്.ഇരുവരും വ്യാഴാഴ്ച്ച രാവിലെ കൃഷിയിടത്തില്‍ പുല്ലിന് മരുന്ന് തെളിക്കാന്‍ പോയതായിരുന്നു.
തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു . തിരിച്ചിലിനിടയില്‍ കുളക്കരയില്‍ ചെരുപ്പ് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നി രക്ഷ സേനാംഗങ്ങള്‍ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാടത്തിനോട് ചേര്‍ന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിറയെ ചെളി ഉണ്ടായിരുന്നു.ജെറിന്‍ കുളത്തില്‍ വീഴുന്നത് കണ്ട് ജോര്‍ജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയില്‍ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം.