കെ എസ് ആർ ടി സി ചെയിൻ സർവീസ് ഡ്രൈവറെ ആക്രമിച്ചു : സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട – തിരുവല്ല കെ എസ് ആർ ടി സി ചെയിൻ സർവീസിലെ ഡ്രൈവറെ രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രെൈവറെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ മണക്കയം ചാരുങ്കൽ വീട്ടിൽ അനന്ദു രാജ് (29) ആണ് അറസ്റ്റിലായത്. കെ എസ് ആർ ടി സി ബസിലെ ഡ്രൈവറായ കൃഷ്ണൻകുട്ടി (50) യെയാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷന് സമീപം പ്രതി മർദ്ദിച്ചത്.
പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ അനന്ദു രാജ്
ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈ കാണിച്ചിട്ട് നിർത്തിയില്ല എന്ന് പറഞ്ഞാണ് മർദ്ദിച്ചത്.

Advertisements

മുഖത്ത് പരുക്കേറ്റ ഡ്രൈവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രതിയെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ അജയൻ, എസ് ഐ പി വിനോദ്, എസ് മധു, സിപിഒ സഞ്ജയൻ മുബാറക്ക്, ജി കിരൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.