വൈക്കം: സാംസ്കാരിക പ്രവർത്തകനും മികച്ച കർഷകനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറിയുമായ പി.ജി.ഷാജിമോൻ്റെ സംഘാടക മികവിന് കാൻഫെഡിൻ്റെ പി.ടി.ഭാസ്കരപണിക്കർ പുരസ്കാരം.38 വർഷമായി തലയോലപറമ്പ് ജവഹർ സെൻ്ററിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്ത് ഷാജിമോൻ സജീവമാകുകയായിരുന്നു. തലയോലപറമ്പ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറിയായ പി.ജി.ഷാജിമോൻ്റെ നേതൃത്വത്തിൽ തലയോലപറമ്പിൽ ഫെഡറൽ ബാങ്കുമായി സഹകരിച്ചു രണ്ടു പതിറ്റാണ്ടിലധികമായി ബഷീർ അനുസ്മരണം സംഘടിപ്പിച്ചു വരുന്നു. തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് ബ്രാഞ്ച് മാനേജരായ പി.ജി.ഷാജിമോൻ മികച്ച കർഷകൻകൂടിയാണ്. കാൻഫെഡിൻ്റെ 47-ാ മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 30ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും.