അതിരമ്പുഴ : ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്ന യോഗയുടെ മഹനീയത കൈമാറി യോഗാ ദിനം പ്രൗഢമാക്കി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഗൈഡ് കമ്പനിയുടെ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനർ കുമാരി ഗായത്രി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. കുട്ടികളുടെ യോഗാ പ്രദർശനവും നടന്നു.
Advertisements