മുറിഞ്ഞപുഴ- ചെറുവള്ളിക്കുളം ഭാഗത്തെ കാട്ടാനശല്യം; ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുറിഞ്ഞപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസിൽ മിന്നൽ സമരം നടത്തി

മുറിഞ്ഞപുഴ ചെറുവള്ളിക്കുളം കപ്പാലുവേങ്ങ കണയങ്കവയൽ പ്രദേശങ്ങളിലായി കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിൽ ജനങ്ങൾ വലയുകയാണ്. ഇതിനു പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുറിഞ്ഞപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസിൽ മിന്നൽ സമരം നടത്തി. സമരത്തിൽ ഇവർ കുറച്ച് കാര്യങ്ങൾ ആവശ്യപ്പെടുകയും അതെല്ലാം അംഗീകരിച്ച് രേഖാമൂലം ഉറപ്പു നൽകിയതിനു ശേഷം ഇവർ സമരം അവസാനിപ്പിക്കുകയും ചെയ്തു.

Advertisements

പെരുവന്താനം പഞ്ചായത്തിൻ്റെ വനാതിർത്തിയിൽ വരുന്ന ഫെൻസിംഗ് നിർമ്മാണം വേഗത്തിലാക്കണം, മുറിഞ്ഞപുഴ ചെറുവള്ളിക്കുളം പുറക്കയം കപ്പാലു വേങ്ങ കണയങ്കവയൽ ഭാഗങ്ങളിൽ രാത്രി 8:30 മുതൽ 11 വരെയും രാവിലെ 5.30 മുതൽ 6.30 വരെയും പട്രോളിംഗ് നടത്തണം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ വിവരമറിയിച്ചാലുടൻ ഇടപെടലുകൾ നടത്തണം, മനുഷ്യ വന്യജീവി സംഘർഷം നേരിടുന്നതിന് രൂപീകരിച്ചിട്ടുള്ള വാട്ട്സപ്പ് ഗ്രൂപ്പിൽ പരമാവധി അംഗങ്ങളെ ചേർക്കണം എന്നിവയായിരുന്നു ജനങ്ങളുടെ ആവശ്യം. കൂടാതെ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ
8547601225, 8547601212 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.

Hot Topics

Related Articles