കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ കഞ്ചാവ്, നിരോധിത പുകയില വിൽപ്പനയും ഗുണ്ടാ വിളയാട്ടവും മൂലം വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയാകുന്നു.കഞ്ചാവ് വില്പനയെക്കുറിച്ച് ചില വ്യാപാരികൾ ഏറ്റൂമാനൂർ എക്സൈസ് അധികൃതരെ അറിയിച്ചു വെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.കൂടാതെ സ്വകാര്യ ബസ് ഓണറർമാരുടെ മാനേജർമാരായി (ബസിൻ്റെ സമയം നിയന്ത്രിക്കുവാൻ) നിരവധി പേർ ഏതു സമയത്തും ബസ് സ്റ്റാൻഡിൽ ഉണ്ട്. ഏതെങ്കിലും ബസ് അല്പം സമയം തെറ്റി സ്റ്റാൻ്റിലെത്തിയാൽ പിന്നെ ബസ് ജീവനക്കാരും ഈ മാനേജരുമായി തർക്കവും അസഭ്യ പറച്ചിലും രൂക്ഷമാണ്.ചില സ്വകാര്യ ബസ് ജീവനക്കാരും നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായും വ്യാപകമായ ആക്ഷേപമുണ്ട്. വെള്ളിയാഴ്ചഒരു സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരു വിദ്യാർത്ഥിനിയെ ചങ്ങനാശേരിക്കാരനായ ഒരു യുവാവ് മോശമായി പെരുമാറി.
ബസ്, സ്റ്റാൻ്റിൽ എത്തിയപ്പോൾ സ്റ്റാൻ്റിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ബസ് ജീവനക്കാർ ഈ യുവാവിനെ ക്രൂരമായി മർദ്ദിച്ചു.പിന്നീട് വിദ്യാർത്ഥിനിയെ സംഭവം നടന്ന ബസിലെ ജീവനക്കാരൻ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ആദ്യം വിദ്യാർത്ഥിനി പരാതി പറഞ്ഞെങ്കിലും പിന്നീട് രേഖാ മൂലം പരാതി നൽകാൻ തയ്യാറായില്ല.ഇതിനിടയിൽ മർദ്ദനത്തിന് ഇരയായ യുവാവിനെ ഗാന്ധി നഗർ പോലീസ് എത്തി സ്റ്റേഷനിൽ എത്തിച്ചു.അപ്പോഴാണ് അറിയുന്നത് യുവാവ് മാനസിക രോഗത്തിന് ചികിത്സയുള്ള ആളാണെന്ന്. വിദ്യാർത്ഥിനിക്ക് പരാതി ഇല്ലാത്തതിനാലും യുവാവ് മാനസിക രോഗിയായതിനാലും ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടു.അടുത്ത കാലത്തായി ബസ് സ്റ്റാൻ്റിൽ സദാചാര പോലീസ് രൂപം കൊണ്ടത് സ്റ്റാൻ്റിനുള്ളിൽ മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും മൂലമാണെന്ന് യാത്രക്കാർ പറയുന്നു.