തിരുവല്ല നഗരസഭയിൽ വൈദ്യുതി പോയാൽ ഉദ്യോഗസ്ഥരും അവിടെ വരുന്ന ജനങ്ങളും ഇരുട്ടിൽ തപ്പേണ്ട അവസ്ഥ

തിരുവല്ല : തിരുവല്ല നഗരസഭയിൽ വൈദ്യുതി പോയാൽ ഉദ്യോഗസ്ഥരും അവിടെ വരുന്ന ജനങ്ങളും ഇരുട്ടിൽ തപ്പുന്നു.കാലങ്ങളായി കൗൺസിലിൽ നിരന്തരം പകരം സംവിധാനം പറഞ്ഞിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പല ഉദ്യോഗസ്ഥരും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ജോലികൾ ചെയ്യുന്നത്. സോളാർ സംവിധാനം വർഷങ്ങളായി താറുമാറായി കിടക്കുന്നു, ജനറേറ്റർ കമ്പ്ലൈന്റ് ആയിട്ട് നന്നാക്കുന്നതിന് നടപടികളില്ല നഗരസഭ ഇരുട്ടിൽ ആണെങ്കിൽ പിന്നെ പാവം ജനങ്ങളുടെ അവസ്ഥ എന്താകും. നഗരത്തിലെ വഴിവിളക്കുകൾ മൊത്തം മാസങ്ങളായി അണഞ്ഞു കിടക്കുകയാണ്. എത്രയും വേഗം നടപടികൾ ഉണ്ടാകണമെന്ന് ബിജെപി പാർലമെന്റ് പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്,കൗൺസിലർ മാരായ വിജയൻ തലവന,മിനി പ്രസാദ്,ഗംഗാരാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles