സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില വർദ്ധിച്ചു; സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു. രണ്ടു ദിവസത്തിനിടെ സ്വർണ വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെ 45 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
ഇന്ന് 10 രൂപ കൂടി വർധിച്ചതോടെ വർദ്ധന ഗ്രാമിന് 55 രൂപയായി.

Advertisements

ഒരു പവൻ സ്വർണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വർധിച്ചത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4565 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 36520 രൂപയാണ് ഇന്നത്തെ വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമിന് 4555 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ദിവസം ഇത് 4510 രൂപയായിരുന്നു. അതിന് മുമ്പ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വർധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വർണ്ണവിലയിൽ മാറ്റമുണ്ടായില്ല.

ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വർധന. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 3770 രൂപയുമാണ് വില. പവന് 36440 രൂപയാണ് വില.
സ്വർണവില അറിയാം
അരുൺസ് മരിയ ഗോൾഡ്
സ്വർണവില
ഗ്രാമിന് – 4565
പവന് – 36520

Hot Topics

Related Articles