ടി വിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഭകൾക്ക് ആദരവ് നാളെ

ടി വിപുരം: ടി വിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കലാകായിക ആരോഗ്യ മേഖലകളിൽ മികവ് തെളിച്ച പ്രതിഭകളെ ഇന്ന് ആദരിക്കും. നാളെ ഉച്ചകഴിഞ്ഞ് 3.45ന് ടി വി പുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുമോദനയോഗം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് ടിവിപുരം മണ്ഡലം പ്രസിഡൻ്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. കേരള നിയമസഭ മുൻ സെക്രട്ടറി പി.ഡി.ശാർങധരൻ അവാർഡ് ദാനം നിർവഹിക്കും. സംസ്ഥാന ജില്ലാ ബ്ലോക്ക് മണ്ഡലം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles