പാലാ :വിശക്കുന്ന വയറുകൾക്ക് അന്നം ഊട്ടുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യമെന്ന് മാണി സി കാപ്പൻ എംഎൽഎ. പനയ്ക്കപ്പാലം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച വിശപ്പു രഹിത ഗ്രാമം പദ്ധതി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി തലപ്പുലം പഞ്ചായത്തിലെ 8 9 വാർഡുകളിൽ നിന്ന് പഞ്ചായത്ത് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് എല്ലാമാസവും സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യും. ഈ മാസത്തെ കിറ്റുകൾ ചടങ്ങിൽ വച്ച് എംഎൽഎ വിതരണം ചെയ്തു.
റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ വി എ ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എൽസമ്മ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുപമ വിശ്വനാഥ്, ബിജു കെ കെ, എം എം തോമസ് മനയാനി, സുരേഷ് ബാബു പാറയിൽ, സുരേഷ് ബാബു, ബൈജു തോമസ്, കെ എം തോമസ് പുത്തൻപുരയിൽ കെ എസ് പുരുഷോത്തമൻ, ടി എ തോമസ് തുണ്ടിയിൽ എന്നിവർ സംസാരിച്ചു.