കുട്ടിക്കലിൽ സ്കൂളിന് സമീപത്തെ റോഡിൽ ട്രാൻസ്ഫോർമറിന് സുരക്ഷാവേലി ഇല്ല : അപകടഭീതി ഉയരുന്നു 

കൂട്ടിക്കൽ : സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സമീപത്തെ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യo ഉയരുന്നു. ട്രാൻസ്ഫോമറിനു ചുറ്റും കാടു പിടിച്ച് കിടക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഈ ട്രാൻസ്ഫോമറിന്റെ മുൻപിലൂടെ ആണ് കടന്ന് പോവുന്നത്,മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്ന് നാട്ടുക്കാർ ആശങ്കപ്പെടുന്നു. സമീപ പ്രദേശത്തെ സെന്റ് ജോർജ് ഹൈസ്കൂലേയ്ക്ക് കുട്ടികൾ പോവുന്നതും ഇതിലൂടെയാണ് ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യo ഉയരുന്നു.

Advertisements

Hot Topics

Related Articles