കൊച്ചി: കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരനും അപകടത്തിൽ പെട്ടു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Advertisements
ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 20 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.