മുണ്ടക്കയത്തു അപകട ഭീഷണി ഉയർത്തിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു : സ്കൂൾ കവാടത്തിന് മുൻപിലെ വൻ മരം നിൽക്കുന്നത് റോഡിലേക്ക് ചരിഞ്ഞ് 

മുണ്ടക്കയം : മുണ്ടക്കയത്തു അപകട ഭീഷണി ഉയർത്തിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു.മുണ്ടക്കയം കല്ലേപ്പാലം 34-)0 മൈലിൽ സെന്റ് ആന്റണീസ് സ്കൂൾ കവാടത്തിന് മുൻപിലായി നിൽക്കുന്ന വൻ മരമാണ് റോഡിലേക്ക് ചരിഞ്ഞ് അപകട ഭീഷണിയാകുന്നത്. മരം ചരിഞ്ഞതോടെ മൺ തിട്ടയും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.വാഹനങ്ങൾക്കും ഇത് വഴി സഞ്ചരിക്കുന്ന യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വലിയ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നത്, മരം ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായതിനാൽ തന്നെ ജനങ്ങൾ ആശങ്കയിലാണ്. 

Advertisements

നിരവധി ആളുകൾ കടന്നു പോകുന്ന വഴിയിലാണ് ഇത്തരത്തിൽ മരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. സ്കൂൾ തുറന്നതോടെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ മുകളിലേക്ക് മരം കടപുഴകി വീണ് വൻദുരന്തം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മരം മുറിച്ചു മാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് മേൽ ഭാരം കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീണ് വൻ ദുരന്തത്തിന് കാരണമാകും. അപകട ഭീഷണിയിലുള്ള മരം അടിയന്തരമായി മുറിച്ചു മാറ്റുക എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.

Hot Topics

Related Articles