ജോർജ് ജോസഫ് പൊടിപാറയ്ക്ക് കോട്ടയം നഗരസഭയുടെ ആദരം ; കോട്ടയം മെഡിക്കൽ കോളജ് ജംഗ്ഷൻ റൗണ്ട് ഇനി പൊടിപാറയുടെ പേരിൽ അറിയപ്പെടും

കോട്ടയം : ജോർജ് ജോസഫ് പൊടിപാറയ്ക്ക് കോട്ടയം നഗരസഭയുടെ ആദരം.കോട്ടയം മെഡിക്കൽ കോളജ് ജംഗ്ഷൻ റൗണ്ട് ഇനി പൊടിപാറയുടെ പേരിൽ അറിയപ്പെടും. മെഡിക്കൽ കോളേജ്  സ്ഥാപകനും എം.എൽ.എയുമായിരുന്ന ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം  ചരമ വാർഷിക ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ജംഗ്ഷൻ റൗണ്ടിന് അദ്ദേഹത്തിന്റെ പേര് നൽകിയാണ് കോട്ടയം നഗരസഭ ആദരം നൽകിയത്.യോഗത്തിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, അർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് , മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, ടി സി റോയ്, എം എ ഷാജി,മുൻ ഡിസിസി പ്രസിഡന്റ്‌ ടോമി കല്ലാനി, കുഞ്ഞില്ലം പള്ളി, മെഡിക്കൽ കോളേജ് എച്ച്ഡിഎസ് മെമ്പർ അൻസാരി കോട്ടയം, ജിനേഷ് നാഗമ്പടം എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles