തിരുവനന്തപുരം : ആരണ്യ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. കുറവന്‍കോണം കൗണ്‍സിലര്‍ പി. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ആര്.എ. പ്രസിഡന്റ്ശരത്ചന്ദ്രകുമാര് .ബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീറാം ലക്ഷ്മി നാരായണന് സ്വാഗതം പറഞ്ഞു. അനുസ്മരണം ജനമൈത്രി ജോസും, ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. മിനിറ്റ്സ് അവതരിപ്പിച്ചു.
യോഗത്തിന് കൃതജ്ഞത റസിഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍ പറയുകയുണ്ടായി.മ്യൂസിയം പോലീസ് സ്റ്റേഷന് പി.ആര്.ഓ. രാജേഷ് പി.എ., സിറ്റി ട്രാഫിക് എസ്.ഐ. ഗോപകുമാര്‍ .ജി, ബീറ്റ് ഓഫീസര്‍ സുജിത്ത്, പി.ഡബ്ല്യൂ.ഡി. റോഡ്സ് & സിറ്റി എഞ്ചിനീയര്‍മാരായ അശ്വിന് ഐസക്, പ്രദീപ് കുമാര്‍, വാട്ടര്‍ അതോറിറ്റിയിലെ കവടിയാര്‍ & പാളയം എഞ്ചിനീയര്‍മാരായ ബിന്ദു ഐ., ഷീബ ആര്.എസ്., ബിജുപോള്‍, സ്വിവറേജ് കുര്യാത്തി സബ് എഞ്ചിനീയര്‍ നവീന്‍കുമാര്‍, കെ.ആര്.എഫ്. എഞ്ചിനീയര്‍ സുബിന് യു. സൈമണ്‍, കെ.എസ്.ഇ.ബി. വെള്ളയമ്പലം, പുത്തന്‍ചന്ത, കണ്‍ന്റോണ്‍മെന്റ് എഞ്ചിനീയര്‍മാരായ സിജി ഡി.എല്‍., ബിജു.കെ., രാജേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.ഡബ്ല്യൂ.ഡി ഓട, ഇറിഗേഷന്‍ തോട് എന്നിവയുടെ ശുചീകരണത്തിന് കാലതാമസം വരുന്നതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ഇടയാവാന്‍ കാരണമാകുന്നുവെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് കൗണ്‍സിലര്‍ പറയുകയുണ്ടായി.റസിഡന്റ്സ് അസോസിയേഷനുകളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്കി.