വൈക്കം: കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം, കേന്ദ്രസമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ കടുത്തുരുത്തി, മാഞ്ഞൂർ മേഖലകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ജൈവ സുരക്ഷ, വ്യക്തിശുചിത്വംഎന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എൻ. ആർ.സംഗീത ,റിസോഴ്സ് പേഴ്സൺ എം.എ.അജിത്, സൂരജ് മേനോൻ എന്നിവർ ക്ലാസ് നയിച്ചു.മത്സ്യ തൊഴിലാളികൾക്ക് ചരുവം,മഴക്കോട്ട് എന്നിവ നൽകി. ഉൾനാടൻ മത്സ്യതൊഴിലാളി സംഘം ഭാരവാഹികളായ മിനി തങ്കപ്പൻ, ബേബി മാന്നാർ,രാജപ്പൻ പ്രസംഗിച്ചു.
Advertisements