സി പി എം ബ്രാഞ്ച് കമ്മറ്റികൾ എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു 

തലയാഴം:  തലയാഴം പഞ്ചായത്ത് മൂന്നാം വാർഡ് സി പി എം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ വൈക്കം ഭാസിയേയും അനുമോദിച്ചു. തോട്ടകം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് അംഗം ഷീജ ബൈജുവിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈക്കം ഭാസിയേയും മികച്ച വിജയം നേടിയ വിദ്യാർഥികളേയും ഉപഹാരം നൽകി അനുമോദിച്ചു. സി പി എം ലോക്കൽ സെക്രട്ടറി കെ.രാധാകൃഷ്ണൻ നായർ, കെ. കുഞ്ഞപ്പൻ, ഹൈമി ബോബി, എസ്.ദേവരാജൻ , ഉദയപ്പൻ, കെ.എൻ. രാജീവ്,സി.സന്തോഷ്, പി.അജയകുമാർ, എസ്.സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles